എ എഫ് സി ഗ്രൂപ്പ് ഘട്ടം ഉറപ്പിക്കാൻ ബെംഗളൂരു എഫ് സിക്ക് ഇന്ന് ജയിക്കണം

- Advertisement -

എ എഫ് സി കപ്പിന്റെ പ്ലേ ഓഫിന്റെ നിർണായകമായ രണ്ടാം പാദത്തിൽ ബെംഗളൂരു എഫ് സി ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ച് മാൽഡീവ്സ് ക്ലബായ മാസിയയെ നേരിടും. രണ്ട് പാദങ്ങളായി നടക്കുന്ന പ്ലേ ഓഫിന്റെ ആദ്യ പാദത്തിൽ മാൽഡീവ്സിൽ വെച്ച് ബെംഗളൂരു എഫ് സി പരാജയം ഏറ്റുവാങ്ങിയിരുന്നു. അന്ന് 1-2ന്റെ തോൽവി ആണ് ബെംഗളൂരു നേരിട്ടത്. ഒരു എവേ ഗോൾ മാത്രമാണ് ബെംഗളൂരുവിന് ഇന്ന് പ്രതീക്ഷ നൽകുന്നത്‌.

കഴിഞ്ഞ റൗണ്ടിൽ പാറൊ എഫ് സിയെ 10-1 എന്ന അഗ്രിഗേറ്റ് സ്കോറിന് തോൽപ്പിച്ചായിരുന്നു ബെംഗളൂരു പ്ലേ ഓഫിൽ എത്തിയത്. പക്ഷെ മാസിയക്ക് എതിരെ കാര്യങ്ങൾ അത്ര എളുപ്പമായില്ല. ഇന്ന് ക്യപറ്റൻ സുനിൽ ഛേത്രി ബെംഗളൂരു നിരയിൽ തിരിച്ച് എത്തും. ഹാംസ്ട്രിങ് ഇഞ്ച്വറി കാരണം അവസാന ആഴ്ചകളിൽ ഛേത്രി ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഇന്ന് വൈകിട്ട് 4.30നാണ് മത്സരം നടക്കുക.

Advertisement