പരിക്കുകളും സസ്പെൻഷനും ചാമ്പ്യൻസ് ലീഗ് പ്രീക്വർട്ടർ രണ്ടാം പാദത്തിൽ ബാഴ്സലോണ വലയും

- Advertisement -

ബാഴ്സലോണയ്ക്ക് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദം ഒട്ടും എളുപ്പമായിരിക്കില്ല. ടീമിലെ പ്രധാനപ്പെട്ട പല താരങ്ങളും ബാഴ്സലോണക്ക് ഒപ്പം നാപോളിക്ക് എതിരായ രണ്ടാം പാദത്തിൽ ഉണ്ടായേക്കില്ല. ഇന്നലെ ഇറ്റലിയിൽ വെച്ച് നടന്ന ആദ്യ പാദ മത്സരത്തിൽ നാപോളി ബാഴ്സലോണയെ സമനിലയിൽ തളച്ചിരുന്നു. പക്ഷെ രണ്ട് പ്രധാന താരങ്ങൾ സസ്പെൻഷൻ സമ്പാദിച്ചത് ഇന്നലെ ബാഴ്സലോണക്ക് വലിയ തിരിച്ചടിയായി മാറി.

ഇന്നലെ ചുവപ്പ് കാർഡ് കണ്ട മധ്യനിര താരം വിദാലും ഇന്നലെ മഞ്ഞക്കാർഡ് കണ്ട ബുസ്കെറ്റ്സും രണ്ടാം പാദത്തിൽ ബാഴ്സലോണ നിരയിൽ ഉണ്ടാവില്ല. ഒപ്പം പരിക്ക് കാരണം ഡെംബലെ, സുവാരസ്, സെർജി റൊബോർട്ടോ, പികെ, ആൽബ എന്നിവരും രണ്ടാം പാദത്തിൽ ബാഴ്സലോണയ്ക്ക് ഒപ്പം ഉണ്ടാവില്ല. പരിശീലകൻ സെറ്റിയെന് ഇത് വലിയ വെല്ലുവിളി തന്നെ ആകും നൽകുക‌. മാർച്ച് 18നാണ് രണ്ടാം പാദ മത്സരം നടക്കുന്നത്. അതിനു മുമ്പ് പികെയോ ആൽബയോ തിരികെ വരും എന്ന പ്രതീക്ഷയിലാണ് ബാഴ്സലോണ ആരാധകർ.

Advertisement