അതിജീവനത്തിന്റെ പോരാട്ടത്തിനായി സിറിയ പലസ്തിനിനെതിരെ

ഏഷ്യാകപ്പിൽ അതിജീവനത്തിന്റെ പോരാട്ടത്തിനായി സിറിയ പലസ്തിനിനെതിരെ ഇറങ്ങുന്നു. ഇന്ന് രാത്രി ഒൻപതരയ്ക്ക് ആണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ഏഷ്യാകപ്പിലെ ഗ്രൂപ്പ് ബിയിൽ പലസ്തീൻ,ജോർദ്ദാൻ,ആസ്‌ട്രേലിയ, സിറിയ എന്നി ടീമുകളാണ് മാറ്റുരയ്ക്കുന്നത്. എല്ലാത്തരം പ്രതിസന്ധികളെയും അതിജീവിച്ച് സിറിയൻ പലസ്‌തീൻ ഫുട്ബോൾ ടീമുകൾ ഏഷ്യാകപ്പിനിറങ്ങുന്നത്.

കലുഷിതമായ അന്തരീക്ഷം മൂലം ഹോം മത്സരങ്ങൾ മലേഷ്യയിലും ഒമാനിലും കളിക്കുന്ന സിറിയയും പ്രശ്നങ്ങൾ കാരണം കഷ്ടപ്പെട്ടുന്ന പലസ്‌തീനും തങ്ങളുടേതായ സ്ഥാനം ഏഷ്യൻ ഫുട്ബാളിൽ ഉറപ്പിക്കാനാണ് ഇറങ്ങുന്നത്. ഷാർജയിൽ പത്തിരട്ടി തുക നൽകിയാണ് പല ആരധകരും ടിക്കറ്റ് സ്വന്തമാക്കുന്നത്.

സൗദി ക്ലബായ അൽ -അഹ്‌ലിക്ക് വേണ്ടി അടിച്ച ഒമർ അൽ സോമയാണ് സിറിയൻ ആക്രമണത്തിന്റെ കുന്തമുന. ലോകകപ്പ് യോഗ്യത മത്സരങ്ങളിലൂടെ താരമായ നാഫിയും സിറിയൻ ആക്രമണത്തിന് തുണയാകും. പ്രതിരോധം മാത്രമാണ് സിറിയക്ക് തലവേദനയാകുന്നത്. അതെ സമയം വിജയത്തേക്കാൾ ഉപരി തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തുകയാണ് പലസ്തിനിന്റെ ലക്ഷ്യം.

Previous articleഈ പ്രീമിയർ ലീഗ് കിരീടം ലിവർപൂൾ തന്നെ നേടുമെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ
Next articleബഗാനും കാശ്മീർ കരുത്തിൽ നിലത്ത്