ബഗാനും കാശ്മീർ കരുത്തിൽ നിലത്ത്

ഇതിഹാസ ക്ലബാണ് കൊൽക്കത്തയാണ് എന്നൊന്നും റിയൽ കാശ്മീർ നോക്കാറില്ല. തങ്ങളുടെ ആദ്യ ഐലീഗ് സീസണിൽ തന്നെ കരുത്തുറ്റ പ്രകടനവുമായി മുന്നേറുകയാണ് റിയൽ കാശ്മീർ. ഇന്ന് സാൾട്ട്ലേക്കിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റിയൽ കാശ്മീർ പരാജയപ്പെടുത്തിയത്. റോബേർട്സന്റെ ഇരട്ടഗോളുകൾ ആണ് ജയം ക്ലബിന് എളുപ്പമാക്കി കൊടുത്തത്.

കളിയുടെ 33ആം മിനുട്ടിൽ ആയിരുന്നു മേസൺ റോബേർട്സന്റെ ആദ്യ ഗോൾ. അതിന് സോണി നോർദെ ഒരു മനോഹര ഫ്രീകിക്കിലൂടെ മറുപടു പറഞ്ഞു. പക്ഷെ നോർദയുടെ ഗോളിന് ബഗാനെ രക്ഷിക്കാനായില്ല. രണ്ടാം പകുതിയിൽ വീണ്ടും റോബേർട്സൺ വലകുലുക്കി. ഈ ജയം റിയൽ കാശ്മീരിനെ 21 പോയന്റിൽ എത്തിച്ചു. ലീഗിൽ രണ്ടാം സ്ഥാനത്താണ് കാശ്മീർ ഉള്ളത്.

11 മത്സരങ്ങളിൽ 15 പോയന്റ് മാത്രമുള്ള ബഗാൻ ഇപ്പോൾ ആറാം സ്ഥാനത്താണ്.

Previous articleഅതിജീവനത്തിന്റെ പോരാട്ടത്തിനായി സിറിയ പലസ്തിനിനെതിരെ
Next articleഒലെ ഗണ്ണാർ സോൾ’ചെയർ’!! മാനേജറുടെ കസേരയിൽ കയറി ഇരുന്ന് സാഞ്ചേസ്