ഈ പ്രീമിയർ ലീഗ് കിരീടം ലിവർപൂൾ തന്നെ നേടുമെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിലെ പ്രീമിയ്ർ ലീഗ് കിരീടം ലിവർപൂൾ തന്നെ സ്വന്തമാക്കും എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ലൂയിസ് വാൻ ഹാൽ. മാഞ്ചസ്റ്റർ സിറ്റി അവസാന മത്സരത്തിൽ ലിവർപൂളിനെ തോൽപ്പിച്ചു എങ്കിലും അത് സിറ്റിക്ക് കിരീടം നേടിക്കൊടുക്കില്ല എന്നും വാൻ ഹാൽ പറയുന്നു. ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ നാലു പോയന്റിന് മുന്നിലാണ് ലിവർപൂൾ ഉള്ളത്.

ക്ലോപ്പ് ലിവർപൂൾ ടീമിനെ പൊരുതുന്ന മെഷീൻ ആക്കി മാറ്റിയെന്ന് വാൻ ഹാൽ പറയുന്നു. അറ്റാക്കിംഗിലും ഡിഫൻസിലും ലിവർപൂൾ ഒരു പോലെ പൊരുതുന്നുണ്ട്. ലിവർപൂളിന് മാഞ്ചസ്റ്റർ സിറ്റിയുടെ അത്ര മികവുള്ള താരനിര ഇല്ല. പക്ഷെ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ നല്ല ടീമാണ് ലിവർപൂൾ. വാൻ ഹാൽ പറഞ്ഞു.

ഗ്വാർഡിയോള ടീമിനെ അറ്റാക്ക് ചെയ്യാൻ മാത്രമെ പഠിപ്പിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ ടീം ഡിഫൻഡ് ചെയ്യേണ്ടി വന്നാൽ എന്താണ് ചെയ്യേണ്ടത് എന്ന് ഗ്വാഡിയോളയുടെ ടീമിന് അറിയില്ല എന്നും വാൻ ഹാൽ പറഞ്ഞു. പ്രീമിയർ ലീഗ് ചരിത്രത്തിലെ ആദ്യ കിരീടത്തിലേക്കാണ് ലിവർപൂൾ അടുക്കുന്നത്.