എ എഫ് സി കപ്പ് മൂന്നാം തവണയും എയർ ഫോഴ്സ് ക്ലബിന്

- Advertisement -

എ എഫ് സി കപ്പ് ഒരിക്കൽ കൂടെ എയർ ഫോഴ്സ് ക്ലബ് സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനലിൽ തുർക്ക്മെനിസ്താൻ ക്ലബായ ആൽറ്റൈൻ അസൈറിനെ പരാജയപ്പെടുത്തി ആണ് എയർ ഫോഴ്സ് ക്ലബ് കിരീട ഉയർത്തിയത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഇറാഖി ക്ലബായ എയർ ഫോഴ്സ് എ എഫ് സി കപ്പ് ഉയർത്തുന്നത്. ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എയർഫോഴ്സിന്റെ വിജയം.

അഹ്മദും ബയേഷുമാണ് എയർഫോഴ്സിനായി ഗോളുകൾ നേടിയത്. ഹമ്മദി അഹ്മദിനെ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുത്തു. 2016ൽ ബെംഗളൂരു എഫ് സിയെ ഫൈനലിൽ പരാജയപ്പെടുത്തിയതും എയർഫോഴ്സ് ക്ലബായിരുന്നു.

Advertisement