എഷ്യയിലെ വമ്പന്മരോട് പിടിച്ചു നിന്ന് എഫ് സി ഗോവ, ചാമ്പ്യൻസ് ലീഗിൽ ഒരു സമനില കൂടെ

20210417 223901
- Advertisement -

എ എഫ് സി ചാമ്പ്യൻസ് ലീഗിൽ എഫ് സി ഗോവയ്ക്ക് ഒരു അഭിമാന സമനില കൂടെ. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ യു എ ഇ ക്ലബായ അൽ വഹ്ദയെ ആണ് ഗോവ സമനിലയിൽ പിടിച്ചത്. ഗോൾ രഹിത സമനില ആയിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ടീം ക്ലീൻ ഷീറ്റ് നേടുന്നത്. ഇന്ന് ഗോൾ കീപ്പർ ധീരജ് സിംഗിന്റെ പ്രകടനമാണ് ഗോവയെ രക്ഷിച്ചത്.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഖത്തറിലെ വലിയ ക്ലബായ അൽ റയാനെ നേരിട്ട ഗോവ ശക്തമായ പോരാട്ടത്തിനൊടുവിൽ അവരെ സമനിലയിൽ പിടിചച്ചിരുന്നു. ഇനി 20ആം തീയതി ഏഷ്യയിലെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നായ പെർസ്പോലിസിന് എതിരെയാണ് ഗോവയുടെ അടുത്ത മത്സരം.

Advertisement