പി.എസ്.ജിയെ ഗോൾ മഴയിൽ മുക്കി ആഴ്‌സണൽ

Staff Reporter

ഇന്റർനാഷണൽ ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്കെതിരെ ആഴ്‌സണലിന് മികച്ച ജയം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ആഴ്‌സണൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയെ മറികടന്നത്. ഒരു പറ്റം യുവതാരങ്ങളുമായി ഇറങ്ങിയ പി.എസ്.ജി ആദ്യ പകുതിയിൽ ആഴ്‌സണലിനെതിരെ പിടിച്ചു നിന്നെങ്കിലും രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആഴ്‌സണൽ പി.എസ്.ജിയെ നിലം പരിശാക്കുകയായിരുന്നു.

ആദ്യ പകുതിയിൽ ഓസിലിന്റെ ഗോളിലൂടെ ആഴ്‌സണൽ ആണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. തുടർന്ന് ആദ്യ പകുതി അവസാനിക്കുമ്പോൾ ആഴ്‌സണൽ ഏകപക്ഷീയമായ ഒരു ഗോളിന് മുൻപിലായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ പി.എസ്.ജി ഒരു മടക്കി സമനില പിടിച്ചു. എൻകുൻകുവാണ് ഗോൾ നേടിയത്.

എന്നാൽ തുടർന്ന് അലക്സാൺഡ്രോ ലാകെസറ്റേയുടെ ഇരട്ട ഗോളുകളിൽ ആഴ്‌സണൽ മത്സരത്തിൽ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. രണ്ടു ഗോളിന്റെ ലീഡ് നേടിയ ആഴ്‌സണൽ മത്സരം അവസാനിക്കുന്നതിനു മുൻപ് ഹോൾഡിങ്ങിലൂടെയും യുവതാരം എൻകേറ്റിയയിലൂടെയും ഗോളുകൾ നേടി ഏകപക്ഷീയ വിജയം ഉറപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial