ഇന്ത്യൻ ആരോസ് താരങ്ങൾക്ക് ജനുവരി വരെ കളിക്കാൻ ആകില്ല

Newsroom

Picsart 22 09 21 02 37 11 647
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ആരോസ് ഇനി തുടരില്ല എന്ന് കഴിഞ്ഞ ദിവസം എ ഐ എഫ് എഫ് അറിയിച്ചിരുന്നു. ഇത് ആരോസിൽ കരാർ ഉള്ള താരങ്ങളെ വലിയ രീതിയിൽ ബാധിക്കും. ആരോസ് താരങ്ങൾക്ക് ജനുവരി അവസാനം വരെ എവിടെയും കളിക്കാൻ ആകില്ല എന്ന് എ ഐ എഫ് എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ അറിയിച്ചു. ട്രാൻസ്ഫർ വിൻഡോ അവസാനിച്ചതു കൊണ്ട് ജനുവരി ആയാൽ മാത്രമെ ഇനി മറ്റു ക്ലബുകളിലേക്ക് താരങ്ങൾക്ക് നീങ്ങാൻ ആവു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ജനുവരി വരെ എ ഐ എഫ് എഫിനൊപ്പം താരങ്ങൾ പരിശീലനം നടത്തും എന്നും ഷാജി പ്രഭാകരൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ജനുവരിയിൽ താരങ്ങളെ മറ്റു ക്ലബുകളിലേക്ക് നീങ്ങാൻ അനുവദിക്കും എന്നും അദ്ദേഹം പറഞ്ഞു.

ആരോസ്,

AFC ലൈസൻസിംഗ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ബുദ്ധിമുട്ടുള്ളതിനാൽ ആണ് ഹീറോ ഐ-ലീഗിലെ ഇന്ത്യൻ ആരോസിന്റെ പങ്കാളിത്തം നിർത്താൻ എ ഐ എഫ് എഫ് സാങ്കേതിക സമിതി തീരുമാനിച്ചത്.

ഇന്ത്യൻ ആരോസിനായി ഉപയോഗിച്ച പണം രാജ്യത്ത് ഒരു പുതിയ എലൈറ്റ് യൂത്ത് ലീഗ് സൃഷ്ടിക്കാൻ പദ്ധതിയുണ്ടാക്കും എന്നും എ ഐ എഫ് എഫ് അറിയിച്ചിരുന്നു.

2010ൽ ആയിരുന്നു ആരോസ് ആരംഭിച്ചത്. 2013ൽ സാമ്പത്തിക പ്രതിസന്ധി കാരണം നിർത്തിവെച്ച ആരോസ് പിന്നീട് 2017ൽ വീണ്ടും ഐ ലീഗിന്റെ ഭാഗമായി തുടങ്ങുകയായിരുന്നു‌