പരാജയപ്പെട്ടു എങ്കിലും സിക്സിൽ രോഹിത് റെക്കോർഡിനൊപ്പം

ഇന്നലെ ഓസ്ട്രേലിയക്ക് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു എങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഒരു റെക്കോർഡിനൊപ്പം എത്തി. ടി20 ഇന്റർ നാഷണലിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ച താരമായി രോഹിത് മാറി. ഇന്നലെ ആകെ ഒരു സിക്സ് മാത്രമെ താരം അടിച്ചിരുന്നുള്ളൂ.

രോഹിത്

ടി20 സിക്സിൽ രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തായിരുന്ന രോഹിത് ഇന്നലെ നേടിയ സിക്സോടെ ഗപ്റ്റിലിന് ഒപ്പം എത്തി., ന്യൂസിലൻഡ് ബാറ്റർ മാർട്ടിൻ ഗപ്റ്റിലും രോഹിതും ഇപ്പോൾ 172 സിക്‌സറുകൾ വീതം അടിച്ചിട്ടുണ്ട്. ഈ രണ്ട് താരങ്ങളുടെ അടുത്ത് ഒന്നും വേറെ ഒരു താരവുമില്ല. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ (124), മുൻ ഇംഗ്ലണ്ട് നായകൻ ഇയോൻ മോർഗൻ (120), ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (117) എന്നിവരാണ് ഇരുവർക്കും പിറകിൽ ഉള്ളത്..