ഓസ്ട്രേലിയൻ വനിതാ ടീമിന്റെ പരിശീലകയായി ഷെല്ലി

Newsroom

Picsart 22 09 21 01 40 21 074
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയൻ വനിതാ ടീമിന്റെ മുഖ്യ പരിശീലകയായി മുൻ അന്താരാഷ്ട്ര സ്പിന്നർ ഷെല്ലി നിറ്റ്‌ഷ്‌കെയെ നിയമിച്ചതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) ചൊവ്വാഴ്ച അറിയിച്ചു. മാത്യു മോട്ടിന്റെ കാലാവധി അവസാനിച്ചത് മുതൽ ഷെല്ലി താൽക്കാലിക പരിശീലകയായി ഓസ്ട്രേലിയക്ക് ഒപ്പം ഉണ്ടായിരുന്നു. 2018 ൽ അസിസ്റ്റന്റായാണ് അവർ ഓസ്ട്രേലിയൻ പരിശീലക സംഘത്തിന് ഒപ്പം ചേർന്നത്.

ഓസ്ട്രേലിയ

ഓസ്ട്രേലിയ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ ഉറപ്പിച്ചപ്പോൾ ഷെല്ലി ആയിരുന്നു പരിശീലക‌. വനിതാ ബിഗ് ബാഷ് ലീഗിൽ (WBBL) പെർത്ത് സ്‌കോർച്ചേഴ്‌സിന്റെ മുഖ്യ പരിശീലകയും ഷെല്ലി ആണ്. ഓസ്‌ട്രേലിയയ്‌ക്കായി 6 ടെസ്റ്റുകളിലും 80 ഏകദിനങ്ങളിലും 36 ടി20കളും കളിച്ചിട്ടുണ്ട്.