അർജുൻ ജയരാജ് കേരള യുണൈറ്റഡിന്റെ ക്യാപ്റ്റനായി തുടരും

Newsroom

മലയാളി യുവ താരം അർജുൻ ജയരാജ് കേരള യുണൈറ്റഡിന്റെ ക്യാപ്റ്റനായി തുടരും. പുതിയ സീസണായി ഒരുങ്ങുന്ന കേരള യുണൈറ്റഡ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരത്തിനെ തന്നെ ആം ബാൻഡ് ഏൽപ്പിക്കുക ആയിരുന്നു. പുതിയ പരിശീലകൻ ബിനോ ജോർജ്ജും അർജുൻ തന്നെ ക്യാപ്റ്റൻ ആയി തുടരാൻ ആണ് തീരുമാനിച്ചത്. സെക്കൻഡ് ഡിവിഷൻ ഐലീഗ് ആകും അർജ്ജുൻ ക്യാപ്റ്റനായി കൊണ്ട് കേരള യുണൈറ്റഡ് ഇറങ്ങുന്ന ആദ്യ ദേശീയ ടൂർണമെന്റ്.

അടുത്തിടെ അർജുൻ ജയരാജ് ക്ലബിൽ രണ്ടു വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചിരുന്നു. കഴിഞ്ഞ സീസണിൽ കേരള യുണൈറ്റഡിൽ എത്തിയ അർജുൻ ജയരാജ് കഴിഞ്ഞ കെ പി എല്ലിൽ കേരള യുണൈറ്റഡിനായി ഗംഭീര പ്രകടനം നടത്തിയിരുന്നു.