കരീബിയൻ പ്രീമിയർ ലീഗ് താരങ്ങൾക്ക് ഐ പി എല്ലിൽ ക്വാരന്റൈൻ വേണ്ട

കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾക്ക് ഐ പി എല്ലിലെ ടീമുകൾക്ക് ഒപ്പം ചേരാൻ ക്വാരന്റൈൻ ആവശ്യമില്ല. ബയോ ബബിളിൽ നിന്ന് വരുന്നതിനാൽ താരങ്ങൾക്ക് നേരെ ഐ പി എൽ ടീമുകളുടെ സ്ക്വാഡിനൊപ്പം ചേരാൻ ആകും എന്ന് ബി സി സി ഐ പറഞ്ഞു. കരീബിയൻ പ്രീമിയർ ലീഗ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമെ ഉള്ളൂ. അത് കഴിഞ്ഞു താരങ്ങൾ യു എ ഇയിലേക്ക് വിമാനം കയറും. ഇതോടെ താരങ്ങളെ ആദ്യ മത്സരങ്ങളിൽ തന്നെ കളിപ്പിക്കാൻ ടീമുകൾക്ക് ആകും. പൊള്ളാർഡ്, ബ്രാവോ, ഡുപ്ലിസിസ് തുടങ്ങി നിരവധി താരങ്ങൾ ഐ പി എല്ലിനായി എത്തുന്നുണ്ട്. ഫാഫ് ഡുപ്ലസിക്ക് പരിക്കേറ്റത് ചെന്നൈ സൂപ്പർ കിംഗ്സിന് ചെറിയ ആശങ്ക നൽകുന്നുണ്ട്.

Comments are closed.