ചരിത്രത്തിൽ ഇല്ലാത്ത പരാജയം ഏറ്റുവാങ്ങി ജർമ്മനി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ സ്പെയിനിന് എതിരെ ജർമ്മനി ഏറ്റുവാങ്ങിയ പരാജയം അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായിരുന്നു. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ഇന്നലെ സ്പെയിൻ വിജയിച്ചത്. 89 വർഷങ്ങൾക്ക് ഇടയിൽ ജർമ്മിനി ഏറ്റുവാങ്ങുന്ന ഏറ്റവും വലിയ പരാജയമാണിത്. ജർമ്മൻ ഗോൾ കീപ്പർ മാനുവൽ നൂയർ തന്റെ കരിയറിൽ ആദ്യമായാണ് ഒരു മത്സരത്തിൽ ആറു ഗോളുകൾ വഴങ്ങുന്നത്.

നാഷൺസ് ലീഗിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ലൂയിസ് എൻറികെയുടെ ഡയറക്ട് ഫുട്ബോൾ ടാക്ടിക്സിനു മുന്നിൽ പകച്ചു നിൽക്കാനെ ജർമ്മനിക്കായുള്ളൂ‌. ഫെറാൻ ടോറസിന്റെ ഹാട്രിക്കാണ് ജർമ്മനിയുടെ നടു ഒടിച്ചത്. 33, 55, 71 മിനുട്ടുകളിൽ ആയിരുന്നു ടോറസിന്റെ ഗോളുകൾ. ആൽവാരോ മൊറാട്ട, ഹെർണാണ്ടസ്, ഒയർസബാൽ എന്നിവരും നൂയറിനെ മറികടന്ന് ലക്ഷ്യം കണ്ടു‌. സ്പെയിൻ അവസരങ്ങൾ മുതലാക്കിയിരുന്നു എങ്കിൽ ജർമ്മനി പ്രശസ്തമാക്കിയ സെവനപ്പ് ജർമ്മനിക്ക് തന്നെ ലഭിച്ചേനെ.