അർജന്റീന ഇന്തോനേഷ്യയിലും ചൈനയിലും സൗഹൃദ മത്സരങ്ങൾ കളിക്കും

Newsroom

അർജന്റീന ദേശീയ ടീം ഏഷ്യയിലേക്ക് യാത്ര ചെയ്യും. ബീജിംഗിൽ വെച്ച് ഓസ്‌ട്രേലിയയ്‌ക്കെതിരെയും ജകാർതയിൽ വെച്ച് ഇന്തോനേഷ്യക്ക് എതിരെയും അർജന്റീന സൗഹൃദ മത്സരങ്ങൾ കളിക്കും. ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടർ ഫൈനലിൽ ആയിരുന്നു അർജന്റീനയും ഓസ്‌ട്രേലിയയും അവസാനം പരസ്പരം ഏറ്റുമുട്ടിയത്‌.

അർജന്റീന 23 03 14 16 17 15 499

ചൈനീസ് തലസ്ഥാനത്തെ വർക്കേഴ്‌സ് സ്റ്റേഡിയത്തിൽ ജൂൺ 15ന് ആണ് ഓസ്ട്രേലിയ അർജന്റീന പോരാട്ടം. “ഏഷ്യ ടൂറിന്റെ” ഭാഗമായാണ് ഈ രണ്ട് മത്സരങ്ങളും നടക്കുന്നത്. ജൂൺ 19ന് ജക്കാർത്തയിൽ വെച്ച് ഇന്തോനേഷ്യയ്‌ക്കെതിരായ മത്സരവും നടക്കും. ഖത്തറിൽ ലോകകപ്പ് വിജയിച്ച ശേഷം വീണ്ടും അർജന്റീനയിലേക്ക് തിരികെ വരുന്നത് ഏഷ്യയിലെ അർജന്റീന ആരാധകർക്ക് സന്തോഷം നൽകും.