ആന്റണിയെ ഇനി അയാക്സ് വിൽക്കില്ല എന്ന് പരിശീലകൻ

Newsroom

20220723 003708

അയാക്സിന്റെ അറ്റാക്കിംഗ് താരം ആന്റണിയെ ഇനി ഈ സമ്മറിൽ വിൽക്കില്ല എന്ന് അയാക്സിന്റെ പുതിയ പരിശീലകൻ. അയാക്സ് ഇതിനകം തന്നെ കുറേയേറെ താരങ്ങളെ വിറ്റു കഴിഞ്ഞു. അതുകൊണ്ട് ഒരു താരത്തെ കൂടെ വിൽക്കാൻ ഞങ്ങൾ തയ്യാറല്ല. ആന്റണി ക്ലബിൽ തന്നെ തുടരും എന്നാണ് തന്റെ വിശ്വാസം. പരിശീലകൻ ശ്രൂഡർ പറഞ്ഞു. ആന്റണി പോകുമെന്ന ഭയം എനിക്കില്ല എന്നും ഒരു താരം കൂടെ പോയാൽ ക്ലബിന് കാര്യങ്ങൾ എളുപ്പമാകില്ല എന്നും അദ്ദേഹം പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് അയാക്സിന്റെ യുവതാരം ആന്റണിയെ സ്വന്തമാക്കാൻ ഏറെ ശ്രമിച്ചിരുന്നു. ൽ 80 മില്യൺ യൂറോ ആന്റണിക്ക് ആയി അയാക്സ് ചോദിച്ചതോടെ യുണൈറ്റഡ് പിറകോട്ട് പോവുക ആയിരുന്നു. അയാക്സ് പരിശീലകന്റെ പുതിയ പ്രസ്താവനയോടെ ആന്റണി ക്ലബിൽ തുടരും എന്ന് വേണം അനുമാനിക്കാൻ‌. 22കാരനായ അവസാന രണ്ട് വർഷമായി അയാക്സിനൊപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ 12 ഗോൾ നേടുകയും 10 അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്തിരുന്നു.