അലിസൺ ബെക്കറുടെ പിതാവ് മുങ്ങി മരിച്ചു

ലിവർപൂൾ ഗോൾ കീപ്പർ അലിസൺ ബെക്കറുടെ പിതാവ് മുങ്ങിമരിച്ചു. ഇന്നലെ ബ്രസീലിൽ സ്വന്തം നാട്ടിൽ നീന്താനിറങ്ങിയ സമയത്ത് ആണ് അലിസന്റെ പിതാവായ ജോസെ അഗൊസ്തീനോ ബെക്കർ മരണപ്പെട്ടത്. 57 വയസ്സായിരുന്നു. അലിസന്റെ ഈ ദുഖത്തിൽ പങ്കുചേരുന്നതായി ലിവർപൂൾ ക്ലബ് അറിയിച്ചു. താരത്തിന് എല്ലാ പിന്തുണയുമായി ഫുട്ബോൾ മേഖലയിൽ നിന്നുള്ള പ്രമുഖർ രംഗത്ത് എത്തി. കോവിഡ് പ്രോട്ടോക്കോളുകൾ ഉള്ളതിനാൽ അലിസൺ പിതാവിനെ കാണാൻ വേണ്ടി ബ്രസീലിലേക്ക് യാത്ര ചെയ്യുമോ എന്നത് വ്യക്തമല്ല. ബ്രസീൽ ക്ലബാറ്റ ഫ്ലുമെനൻസിയുടെ ഗോൾ കീപ്പർ മുറിയലും മകനാണ്.