12 മത്സരങ്ങൾക്ക് കൊണ്ട് സ്കോട്ട്‌ലൻഡ് പരിശീലകൻ പുറത്ത്

- Advertisement -

വെറും 12 മത്സരങ്ങൾ മാത്രം പരിശീലകനായി നിൽക്കാനേ സ്കോട്ട്‌ലൻഡ് പരിശീലകനായ അലക്സ് മക്ലീഷിന് ഭാഗ്യമുണ്ടായുള്ളൂ. ടീമിന്റെ ദയനീയ പ്രകടനം കണക്കിലെടുത്ത് മക്ലീഷിനെ പരിശീലക സ്ഥാനത്ത് നിന്നു നീൽകാൻ സ്കോട്ട്‌ലൻഡ് ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചു. യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇനി മക്ലീഷിനെ വെച്ച് പരീക്ഷണം നടത്താൻ വയ്യ എന്നതു കൊണ്ടാണ് സ്കോട്ട്‌ലൻഡ് ഈ തീരുമാനം എടുത്തത്.

മക്ലീഷിന്റെ കീഴിൽ കസാകിസ്ഥാനോട് ദയനീയ പരാജയം അടുത്തിടെ സ്കോട്ട്‌ലൻഡ് വഴങ്ങിയിരുന്നു. ഇതിനു ശേഷം മക്ലീഷിനെ പുറത്താക്കും എന്ന് വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും സമയം എടുത്ത് മാത്രം തീരുമാനം എടുക്കുകയായിരുന്നു സ്കോട്ട്‌ലൻഡ്. മുമ്പ് റേഞ്ചേഴ്സ്, ബർമിംഗ് ഹാം, ആസ്റ്റൺ വില്ല തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള ആളാണ് മക്ലീഷ്.

Advertisement