“സന്തോഷം തേടിയാണ് ബാഴ്സലോണ വിട്ടത്”

- Advertisement -

ബാഴ്സലോണ വിട്ടത് സന്തോഷിക്കാൻ വേണ്ടിയാണെന്ന് സ്പാനിഷ് സ്ട്രൈക്കർ അൽകാസർ. ബാഴ്സലോണയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ഡോർട്മുണ്ടിൽ എത്തിയ അൽകാസർ ഇപ്പോൾ ബുണ്ടസ് ലീഗയിലെ ടോപ്പ് സ്കോറർ ആണ്. അതും ബെഞ്ചിൽ നിന്ന് വന്നായിരുന്നു ജർമ്മൻ ലീഗിലെ അൽകാസറിന്റെ തകർപ്പൻ പ്രകടനം.

കളിക്കുന്നതിൽ ആണ് സന്തോഷം എന്നും ബാഴ്സയിൽ ആയപ്പോൾ അതിന് കഴിഞ്ഞില്ല എന്നും താരം പറഞ്ഞു. കളിക്കാനുള്ള അവസരം നോക്കിയാണ് ക്ലബ് വിട്ടത്. താൻ ഇപ്പോൾ സന്തോഷവാൻ ആണെന്നും അദ്ദേഹം പറഞ്ഞു‌. 25 കാരനായ അൽകാസർ 3 വർഷത്തോളം ബാഴ്സയിൽ ഉണ്ടായിരുന്നു എങ്കിലും അവസരങ്ങൾ വളരെ കുറച്ചെ കിട്ടിയിരുന്നുള്ളൂ. ലോണിന് ശേഷം ഡോർട്മുണ്ടിന് വാങ്ങാം എന്ന കരാറിലാണ് ബാഴ്സ അൽകാസറിനെ ജർമ്മനിയിലേക്ക് അയച്ചത്.

Advertisement