പി എസ് ജിയെ സമനിലയിൽ തളച്ച് അൽ നസർ

Newsroom

ജപ്പാനിൽ നടന്ന സൗഹൃദ മത്സരത്തിൽ പി എസ് ജിയെ അൽ നസർ സമനിലയിൽ തളച്ചു‌. മത്സരത്തിൽ ഇരു ടീമുകളുടെയും പ്രധാന താരങ്ങളിൽ ഭൂരിഭാഗവും കളത്തിൽ ഇറങ്ങി എങ്കിലും ഗോൾ ഒന്നും വന്നില്ല. എംബപ്പെ പു എസ് ജിക്ക് ഒപ്പം ഉണ്ടായിരുന്നില്ല. എംബപ്പെയുടെ അനിയൻ ഏഥൻ എംബപ്പെ ഇന്ന് രണ്ടാം പകുതിയിൽ സബ്ബായി എത്തി. അസൻസിയോയും ഇന്ന് പി എസ് ജിക്ക് ആയി കളത്തിൽ ഇറങ്ങി.

അൽ നസർ 23 07 25 17 48 27 359

റൊണാൾഡോ, ബ്രൊസോവിച് എന്നിവർ അൽ നസറിനായി ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നു. റൊണാൾഡോ 66 മിനുട്ട് കളത്തിൽ ഉണ്ടായിരുന്നു. പുതിയ സൈനിംഗ് സബ്ബായി വന്ന് ഇന്ന് അൽ നസറിനായി അരങ്ങേറ്റം നടത്തി. ഇന്ന് കളിയിൽ പന്ത് അധികം കൈവശം വെച്ചതും കൂടുതൽ അറ്റാക്കുകൾ നടത്തിയതും പി എസ് ജി ആയിരുന്നു. പക്ഷെ ഗോൾ പിറന്നില്ല.

അൽ നസർ ജൂലൈ 27ന് ഇന്റർ മിലാനെ നേരിടും. പി എസ് ജി ഒസാകയെയും നേരിടും.