അയാക്സ് യുവതാരത്തിന് വാഹന അപകടത്തിൽ ദാരുണാന്ത്യം

Noah Gesser Ajax

16കാരനായ അയാക്സ് യുവതാരം നോഹ ഗെസ്സറിന് വാഹന അപകടത്തിൽ ദാരുണാന്ത്യം. തന്റെ സഹോദരനുമൊത്ത് യാത്ര ചെയ്യവെയാണ് അപകടത്തിൽ ഗെസ്സർ മരണപ്പെട്ടത്. അപകടത്തിൽ താരത്തിന്റെ സഹോദരനും മരണപ്പെട്ടിട്ടുണ്ട്. ക്ലബ് തന്നെയാണ് താരത്തിന്റെ മരണ വാർത്ത പുറത്തുവിട്ടത്.

ഇന്ന് നടക്കുന്ന അയാക്സ് ടീമുകളുടെ പരിശീലന മത്സരം തുടങ്ങുന്നതിന് മുൻപ് ഒരു മിനിറ്റ് മൗനം ആചരിക്കാനും അയാക്സ് തീരുമാനിച്ചിട്ടുണ്ട്. സീസണിൽ അയാക്സ് അണ്ടർ 17 ടീമിന് വേണ്ടി കളിക്കാനിരിക്കെയാണ് അപകടത്തിൽ താരം മരണപ്പെട്ടത്. 2018ലാണ് ഗെസ്സർ ഡച്ച്‌ ടീമായ അയാക്സിൽ എത്തുന്നത്.

Previous articleട്രാഫിക്കിൽ കുരുങ്ങി ബാഴ്സലോണ, പ്രീസീസൺ മത്സരം വൈകി
Next articleഒളിമ്പിക്‌സ് പകുതിയാവുമ്പോൾ ഒന്നാം സ്ഥാനത്ത് തുടർന്ന് ചൈന, അമേരിക്ക ഇപ്പോഴും മൂന്നാമത്