ട്രാഫിക്കിൽ കുരുങ്ങി ബാഴ്സലോണ, പ്രീസീസൺ മത്സരം വൈകി

Img 20210731 211524

പ്രീ സീസൺ ഫ്രണ്ട്ലിക്കായി സ്റ്റട്ട്ഗാർട്ടിലെത്തിയ ബാഴ്സലോണ ട്രാഫിക്കിൽ കുരുങ്ങി. ഇതേ തുടർന്ന് പ്രീസീസൺ മത്സരം ഒരു മണിക്കൂറോളം വൈകിയാണ് ആരംഭിക്കുക. മേഴ്സിഡെസ് ബെൻസ് അറീനയിലാണ് സ്റ്റട്ട്ഗാർട്ട് ബാഴ്സലോണയെ നേരിടുക. 25,000 ത്തോളം വരുന്ന ആരാധകർക്ക് മുന്നിലാണ് ബാഴ്സലോണ സ്റ്റട്ട്ഗാർട്ടിനെ നേരിടുക.

പ്രീ സീസണിലെ അഞ്ച് മത്സരങ്ങളിലും അപരാജിതരായാണ് സ്റ്റട്ട്ഗാർട്ട് ബാഴ്സലോണയെ നേരിടുന്നത്‌. ക്ലോപ്പിന്റെ ലിവർപൂളിനോട് 1-1 സമനിലയും അർമീനിയ ബെയ്ല്ഫീൽഡിനോട് 5-2ന്റെ വിജയവും നേടി. ഗ്രീസ്മാൻ, ദീപേയ്, ഡിയോങ്ങ് തുടങ്ങിയ താരങ്ങൾ ബാഴ്സലോണക്ക് വേണ്ടി ഇന്ന് സ്റ്റട്ട്ഗാർട്ടിനായി കളത്തിലിറങ്ങും.

Previous articleകൂവലോടെ സ്വീകരിച്ചു കാണികൾ, ഹംഗേറിയൻ ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടി ഹാമിൾട്ടൻ
Next articleഅയാക്സ് യുവതാരത്തിന് വാഹന അപകടത്തിൽ ദാരുണാന്ത്യം