ഇങ്ങനെ ഗോളടിക്കാമോ!! പതിമൂന്നു ഗോൾ വിജയവുമായി അയാക്സ്

20201024 214919

ഡച്ച് ടീമായ അയാക്സ് ഇന്ന് ഗോളടിയിൽ റെക്കോർഡ് ഇട്ടിരിക്കുകയാണ്. ഡച്ച് ലീഗിൽ ഇന്ന് അവരടിച്ച ഗോളുകൾ എണ്ണാൻ കയ്യിലെ വിരലുകൾ മതിയാവില്ല. 13 ഗോളുകൾ ആണ് അയാക്സ് ഇന്ന് അടിച്ചു കൂട്ടിയത്. ഡച്ച് ലീഗിൽ നടന്ന മത്സരത്തിൽ ഇന്ന് വിവിവി വെൻലോയെ നേരിട്ട അയാക്സ് എതിരില്ലാത്ത പതിമൂന്ന് ഗോളുകളുടെ വിജയമാണ് നേടിയത്. അതുമെവേ ഗ്രൗണ്ടിൽ ചെന്നായിരുന്നു ഈ വിജയം.

അയാക്സിന്റെ 19കാരനായ ട്രയോരെ അഞ്ച് ഗോളുകൾ നേടുകയും ഒരു അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്ത് ഈ വിജയത്തിന് ചുക്കാൻ പിടിച്ചു. 13, 32, 54, 65, 90 മിനുട്ടുകളിൽ ആയിരുന്നു ട്രയോരെയുടെ ഗോളുകൾ. ഹണ്ടലാർ, എക്കെലങ്കാമ്പ് എന്നിവർ രണ്ട് ഗോളുകളും ടാഡിച്, ആന്റണി, ബ്ലിൻഡ്, മാർട്ടിനസ് എന്നിവർ ഒരോ ഗോൾ വീതവും നേടി. 45 ഷോട്ടുകൾ ആണ് അയാക്സ് ഇന്ന് തൊടുത്തത് എന്നത് തന്നെ മത്സരത്തിൽ അയാക്സിന്റെ ആധിപത്യം എങ്ങനെ ആയിരുന്നു എന്ന് വ്യക്തമാക്കുന്നു. സ്കോർ 4-0ൽ ഇരിക്കെ എതിർ ടീം ചുവപ്പ് കാരണം പത്ത് പേരായി ചുരിങ്ങിയതാണ് ഇത്രയും ഗോളുകളിലേക്ക് കളി എത്താൻ കാരണം.

Previous articleസാഹയുടെ മികവിൽ ക്രിസ്റ്റൽ പാലസ് വിജയം!!
Next articleഹാട്രിക്ക് ഹീറോ ലെവൻഡോസ്കി, ഫ്രാങ്ക്ഫർട്ടിനെ തകർത്ത് ബയേൺ മ്യൂണിക്ക്