സെനഗൽ ആഫ്രിക്കൻ നാഷൺസ് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് കാപെ വെർദെയെ നേരിട്ട സെനഗൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്. ആദ്യ പകുതിയിൽ ഇന്ന് ഗോൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയിൽ 63ആം മിനുട്ടിൽ ലിവർപൂൾ താരം മാനെയാണ് സെനഗലിന് ലീഡ് നൽകിയത്. ആ ഗോളിന് 10 മിനുട്ട് മുമ്പ് മാനെയ്ക്ക് ഒരു ഹെഡ് ഇഞ്ച്വറി ഏറ്റിരുന്നു. ഗോളടിച്ചതിന് ശേഷം വീണ്ടും വേദന അനുഭവപ്പെട്ടതിനൾ മാനെ കളം വിട്ടു.
കളിയുടെ അവസാന നിമിഷം ബാമ്പ ഡയങും സെനഗലിനായി ഗോൾ നേടി. താരത്തിന്റെ സെനഗലിനായുള്ള ആദ്യ ഗോളായിരുന്നു ഇത്. കാപെ വെർദെയ്ക്ക് ഇന്ന് 21ആം മിനുട്ടിൽ ആൻഡ്രാഡെയെയും 57ആം മിനുട്ടില്വൊസിനയെയും ചുവപ്പ് കാർഡ് കാരണം നഷ്ടമായിരുന്നു.