ഇഹനാചോയുടെ ഗോളിൽ സലായുടെ ഈജിപ്ത് വീണു

ആഫ്രിക്ക നാഷൺസ് കപ്പിൽ ഈജിപ്തിന് ആദ്യ മത്സരത്തിൽ തോൽവി. ഇന്ന് നൈജീരിയയെ നേരിട്ട ഈജിപ്ത് എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. ഇന്ന് നൈജീരിയ തന്നെ ആയിരുന്നു തുടക്കം മുതൽ മികച്ചു നിന്നത്. കളിയുടെ 29ആം മിനുട്ടിൽ ലെസ്റ്റർ സിറ്റി താരം ഇഹെനാചോ നൈജീരിയക്ക് ലീഡ് നൽകി. പെനാൾട്ടി ബോക്സിന് ഉള്ളിൽ നിന്ന് ലഭിച്ച പന്ത് നല്ല ഒരു ടച്ചോടെ വരുതിയിലാക്കി ഹാഫ് വോളിയിൽ താരം വലയിൽ എത്തിക്കുക ആയിരുന്നു.

കൂടുതൽ സമയം പന്ത് കൈവശം വെച്ചു എങ്കിലും അധികം അവസരങ്ങൾ കളിയിൽ സൃഷ്ടിക്കാൻ ഈജിപ്തിനായില്ല. ഗ്രൂപ്പ് ഡിയിൽ ഗിനിയ ബിസാവും സുഡാനും ആണ് മറ്റു ടീമുകൾ.