ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷക്ക് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടും. വാസ്കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ ആണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയെ തോൽപ്പിച്ച് വരുന്ന ഒഡീഷ കേരള ബ്ലാസ്റ്റേഴ്സിനെയും തോൽപ്പിച്ച് ആദ്യ നാലിൽ എത്താൻ ആണ് ശ്രമിക്കുന്നത്. 13 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഒഡീഷ ഇപ്പോൾ ഉള്ളത്. ഈ സീസണിൽ ആദ്യം ഇരുവരും ഏറ്റുമുട്ടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു വിജയിച്ചിരുന്നത്.

അതേസമയം ഒമ്പത് മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വിജയിച്ച് ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ആണ് ശ്രമിക്കുക. ജംഷദ്പൂർ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചതോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. നാലു വിജയവും അഞ്ച് സമനിലയും ഒരു തോൽവിയുമായി 17 പോയിന്റുമായി നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ. പരിക്ക് കാരണം കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസ്സൽ ടീമിനൊപ്പം ഉണ്ടാകില്ല. രാത്രി 7.30നാണ് മത്സരം. ഒഡീഷ ക്യാമ്പിൽ കൊറോണ റിപ്പോർട്ട് ചെയ്തത് മത്സരം ആശങ്കയിൽ ആക്കുന്നുണ്ട്.