നെസ്‌ലെ മഞ്ച്‌ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക പങ്കാളി

Press Release;

കൊച്ചി, ജനുവരി 11, 2022: ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ‌എസ്‌എൽ) വരും സീസണിലെ ഔദ്യോഗിക ക്രഞ്ച് പങ്കാളിയായി നെസ്‌ലെ മഞ്ചിനെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സന്തോഷപൂർവം പ്രഖ്യാപിച്ചു.

1999-ൽ ആരംഭിച്ച നെസ്‌ലെ മഞ്ച്, മിഠായി വിഭാഗത്തിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന രാജ്യത്തെ പ്രിയങ്കരമായ ട്രീറ്റുകളിലൊന്നാണ്‌. രുചിക്കും ക്രഞ്ചി ടെക്‌സ്‌ചറിനും പേരുകേട്ടതാണ്‌ ഈ ഉത്പന്നം. യുവതയ്‌ക്കിടയിൽ സ്നേഹം ആസ്വദിക്കുന്നതിനും അവരുടെ കഴിവുകൾ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കുന്നതിനുമൊപ്പം അവരെ പ്രചോദിപ്പിക്കുന്നതിനും നീണ്ട ചരിത്രമുണ്ട് നെസ്‌ലെ മഞ്ചിന്‌. നെസ്‌ലെയുടെ മഞ്ച് നട്ട്‌സ്, നെസ്‌ലെ മഞ്ച് ട്രിയോ, നെസ്‌ലെ മഞ്ച് ക്രിസ്‌പ് പോപ്പ് എന്നിവയാണ് ഈ ശ്രേണിയിലെ മറ്റ് ഉൽപ്പന്നങ്ങൾ.

‘കെബിഎഫ്‌സി കുടുംബത്തിലേക്ക് മഞ്ചിനെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. യുവതലമുറയെ അവരുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി സഹായിക്കാനും പ്രോത്സാഹനം നൽകാനും ഞങ്ങൾക്ക്‌ പൊതുകാഴ്‌ചപ്പാടുണ്ട്‌. അതു പങ്കുവയ്‌ക്കുന്നു. ഈ പങ്കാളിത്തത്തിലൂടെ കൂടുതൽ ആളുകൾക്ക്‌ ആത്മവിശ്വാസത്തോടെയും വിശ്വാസത്തോടെയും കൂടി അവരുടെ ലക്ഷ്യം പിന്തുടരാൻ കഴിയുമെന്നും അവരെ പ്രചോദിപ്പിക്കാൻ ഞങ്ങൾക്കാകുമെന്നും പ്രതീക്ഷിക്കുന്നു. നമ്മുടെയൊക്കെ കൂടെ ഏറെക്കാലമായി നെസ്‌ലെ മഞ്ച് ഉണ്ട്‌. അവരുടെ പൈതൃകത്തിന്റെ ഭാഗമാകാൻ ഞങ്ങൾ സന്തുഷ്ടരാണ്.‐ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.

‘‘ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി സഹകരിക്കുന്നതിൽ മഞ്ച് ആവേശത്തിലാണ്‌. കെബിഎഫ്‌സിയുമായുള്ള പങ്കാളിത്തം സ്വാഭാവികമായി സംഭവിച്ചതാണ്‌. യുവജനങ്ങൾക്ക്‌ ആത്മവിശ്വാസത്തോടെ മികച്ച പ്രകടനം നടത്താൻ പ്രോത്സാഹിപ്പിക്കുന്നതിൽ ഞങ്ങൾക്ക്‌ ഒരേ ലക്ഷ്യമാണ്‌. ഐ‌എസ്‌എല്ലിലെ ഏറ്റവും പ്രിയപ്പെട്ട ഫുട്‌ബോൾ ക്ലബ്ബുകളിലൊന്നാണ് കെ‌ബി‌എഫ്‌സി. കേരള ബ്ലാസ്‌റ്റേഴ്‌സ്‌ താരങ്ങൾ എല്ലായ്‌പ്പോഴും യുവാക്കളെ അവരുടെ വഴിയിൽ വരുന്ന ഏത് പ്രതിബന്ധങ്ങളെയും തരണം ചെയ്യാനും അവരുടെ കഴിവുകളെ തിളക്കമുള്ളതാക്കി മാറ്റാനും പ്രചോദിപ്പിക്കുന്നു‐ നെസ്‌ലെ ഇന്ത്യ ലിമിറ്റഡിന്റെ കൺഫെക്ഷനറി ഡയറക്ടർ രൂപാലി രത്തൻ പറഞ്ഞു.