തോൽവിക്ക് പിന്നാലെ ഈജിപ്ത് പരിശീലകനെ പുറത്താക്കി

Staff Reporter

ആഫ്രിക്കൻ നേഷൻസ് കപ്പിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തായതിനെ പിന്നാലെ പരിശീലകനെ പുറത്താക്കി ഈജിപ്ത്. ഇന്നലെ നടന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയോട് പ്രീ ക്വാർട്ടറിൽ തോറ്റതിന് പിന്നാലെയാണ് പരിശീലകനായ അഗൈറേയെ  ഈജിപ്ത് പുറത്താക്കിയത്. സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ കിരീടം നേടാൻ ഏറ്റവും സാധ്യത കല്പിക്കപ്പെട്ടിരുന്ന ടീമായിരുന്നു ഈജിപ്ത്.

2018ലെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഈജിപ്ത് പുറത്തായതിന് പിന്നാലെയാണ് അഗൈറേയെ പരിശീലകനായി ഈജിപ്ത് നിയമിച്ചത്.  നാല് വർഷത്തെ കരാറിലാണ് പരിശീലകൻ ഈജിപ്തിന്റെ ചുമതലയേറ്റത്.  മത്സര ശേഷം തോൽവിയുടെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്ന് അഗൈറേ പറഞ്ഞിരുന്നു.

പരിശീലകനെ കൂടാതെ ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഹാനി അബൂ റിദയും തന്റെ സ്ഥാനം രാജി വെച്ചിട്ടുണ്ട്. പ്രെസിഡന്റിനെ കൂടാതെ ടെക്നിക്കൽ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകളും പുറത്തുപോകും. 2004ലാണ് അവസാനമായി ക്വാർട്ടർ ഫൈനൽ കാണാതെ ഈജിപ്ത് ആഫ്രിക്കൻ നേഷൻ കപ്പിൽ നിന്ന് പുറത്താവുന്നത്.