അവസാന നിമിഷ ഗോളിൽ ജയിച്ച് മൊറോക്കോ

ആഫ്രിക്കൻ നാഷൺസ് കപ്പിൽ ഗ്രൂപ്പിലെ മൂന്നാം മത്സരവും വിജയിച്ച് മൊറോക്കോ. ഇന്ന് നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ആണ് മൊറോക്കോ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മൊറോക്കോയുടെ വിജയം. ആ ഗോളും പിറന്നത് കളിയുടെ ഇഞ്ച്വറി ടൈമിൽ ആയിരുന്നു. ബൗസൂഫയാണ് മൊറോക്കോയ്ക്ക് വിജയ ഗോൾ നൽകിയത്.

മുമ്പ് ഐവറി കോസ്റ്റിനെയും നമീബിയയേയും പരാജയപ്പെടുത്തിയ മൊറോക്കോയ്ക്ക് ഈ വിജയത്തോടെ 9 പോയന്റായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നമീബിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ച ഐവറി കോസ്റ്റ് ആറു പോയന്റുമായി രണ്ടാം സ്ഥാനത്തെത്തി.

Previous articleവിംബിൾഡനിൽ പുതുചരിത്രം എഴുതി 15 കാരി, വീനസിനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിൽ
Next articleകസിയസ് വീണ്ടും പരിശീലനത്തിനെത്തി