മെൻഡിക്ക് കൊറോണ, സെനഗലിന്റെ ആദ്യ മത്സരത്തിൽ ഉണ്ടാകില്ല

Edourd Mendy Chelsea

കൊറോണ പോസിറ്റീവ് ആയതിനെ തുടർന്ന് തിങ്കളാഴ്ച നടക്കുന്ന സിംബാബ്‌വെയ്‌ക്കെതിരായ സെനഗലിന്റെ ആദ്യ ആഫ്രിക്ക നേഷൻസ് മത്സരം ചെൽസി ഗോൾകീപ്പർ എഡ്വാർഡ് മെൻഡിക്ക് നഷ്ടമാകും. സെനഗൽ ക്യാപ്റ്റൻ കലിഡൗ കൗലിബാലി, സ്‌ട്രൈക്കർ ഫമാര ഡീദിയോ എന്നിവരും കൊറോണ പോസിറ്റീവ് ആണ്. ഇവർ മൂന്ന് പേരും ഇപ്പോൾ ഐസൊലേഷനിൽ ആണ്.

സാലിയോ സിസ്, ബാംബ ഡീങ്, മാം ബാബ തിയാം, പേപ്പ് മാറ്റർ സാർ, നമ്പാലിസ് മെൻഡി, ആൽഫ്രഡ് ഗോമിസ് എന്നിവരും സെനഗലിനൊപ്പം കൊറോണ ആയതു കൊണ്ടില്ല. 11 താരങ്ങൾ എങ്കിലും ഉണ്ടെങ്കിൽ കളി നടക്കും എന്നാണ് AFCON അധികൃതരുടെ തീരുമാനം.

Previous articleഖവാജയ്ക്ക് ഹൊബാര്‍ട്ടിൽ ടീമിൽ ഇടം ഉണ്ടാകുമെന്ന് സൂചന നല്‍കി പാറ്റ് കമ്മിന്‍സ്
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എഫ് എ കപ്പിൽ ഇറങ്ങും, ജെറാഡിന്റെ ടീം എതിരാളികൾ