“ടീമാണ് വലുത്, ഇനി പെനാൾട്ടി എടുക്കില്ല” – മാനെ

ആഫ്രിക്കൻ നാഷൺസ് കപ്പിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പെനാൾട്ടി നഷ്ടപ്പെടുത്തിയതോടെ ഇനി താൻ പെനാൾട്ടി എടുക്കില്ല എന്ന് മാനെ പറഞ്ഞു. സെനഗലിനായി ഇന്നലെ പ്രീ ക്വാർട്ടർ ഫൈനലിൽ ഉഗാണ്ടയ്ക്കെതിരെ മാനെ എടുത്ത പെനാൾട്ടി ലക്ഷ്യം കണ്ടിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ കെനിയക്കെതിരെ മാനെ എടുത്ത പെനാൾട്ടിയും പിഴച്ചിരുന്നു. എന്നാൽ ഈ രണ്ടു കളികളിലായി മൂന്നു ഗോളുകൾ നേടിയ മാനെ തന്റെ പിഴവിന് പരിഹാരം കണ്ടിരുന്നു.

പക്ഷെ ഈ പതിവ് തുടരാനാവില്ല എന്ന് മാനെ പറഞ്ഞു. തന്റെ തെറ്റിന് ടീമാകും അനുഭവിക്കുക. അതുകൊണ്ട് തന്നെ ഇനി പെനാൾട്ടി എടുക്കണ്ട എന്നാണ് തീരുമാനം. മാനെ പറഞ്ഞു. എന്നാൽ ഇത് എന്നേക്കുമായല്ല എന്നും മാനെ പറഞ്ഞു. താൻ തിരിച്ച് ലിവർപൂളിൽ എത്തിയാൽ പെനാൾട്ടിയിലെ പിഴവ് പരിഹരിക്കാൻ പരിശ്രമിക്കും എന്ന് മാനെ പറഞ്ഞു.