വനിതാ ലോകകപ്പിലും ഉടൻ 32 ടീമുകൾ

പുരുഷ ഫുട്ബോൾ ലോകകപ്പ് പോലെ വനിതാ ഫുട്ബോൾ ലോകകപ്പിലും ഇനി 32 ടീമുകളാകും. 2023ലെ വനിതാ ഫുട്ബോൾ ലോകകപ്പിൽ തന്നെ 32 ടീമുകളായി വർധിപ്പിക്കാനാണ് ഫിഫ ഉദ്ദേശിക്കുന്നത്. ഇപ്പോൾ 24 ടീമുകളാണ് വനിതാ ഫുട്ബോൾ ലോകകപ്പിൽ ഉള്ളത്. 2015ൽ ആയിരുന്നു വനിതാ ലോകകപ്പിൽ 24 ടീമുകളെ ഉൾപ്പെടുത്താൻ ഫിഫ തീരുമാനിച്ചത്.

2023 ലോകകപ്പിലേക്ക് ഈ പുതിയ തീരുമാനം നടപ്പിലാക്കണമെങ്കിൽ വേഗതയിൽ നീങ്ങേണ്ടതുണ്ട് എന്ന് ഫിഫാ പ്രസിഡന്റ് ഇൻഫന്റീനോ പറഞ്ഞു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ഘടന അടക്കം ഇതിനായി മാറ്റേണ്ടി വരും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ലോകകപ്പ് യോഗ്യത നേടാനുള്ള സാധ്യത ഇത് വർധിപ്പിക്കും.

Previous article“ടീമാണ് വലുത്, ഇനി പെനാൾട്ടി എടുക്കില്ല” – മാനെ
Next articleനൂറാം വിക്കറ്റും ക്യാപ്റ്റന്റേത്, ഇന്ത്യൻ റെക്കോർഡുമായി ബുമ്ര