ആഫ്രിക്ക കപ്പ് ഓഫ് നേഷന്റെ വേദി കാമറൂണിൽ നിന്നും മാറ്റി

- Advertisement -

ആഫ്രിക്ക കപ്പ് ഓഫ് നേഷന്റെ വേദി കാമറൂണിൽ നിന്നും മാറ്റി. അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ആതിഥേയർ കാമറൂണായിരുന്നു. എന്നാൽ മതിയായ അടിസ്ഥാന സൗകര്യങ്ങൾ കാമറൂൺ ഒരുക്കിയില്ലെന്നു ചൂണ്ടിക്കാട്ടി ആഫ്രിക്കൻ ഫുട്ബോൾ ഗവേണിങ് ബോഡിയാണ് വേദി മാറ്റിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഘാനയിൽ പത്തുമണിക്കുറോളം നീണ്ട മാരത്തോൺ ചർച്ചയ്‌ക്കൊടുവിലാണ് പ്രഖ്യാപനം വന്നത്.

സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപ്പണികളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിൽ കാമറൂൺ പരാജയപ്പെട്ടതെന്ന്‌ ഇൻസ്‌പെക്ഷൻ വിസിറ്റുകളിൽ കണ്ടെത്തിയിരുന്നു. അടുത്ത വർഷം ജൂണിലും ജൂലായിലുമായിട്ടാണ് മത്സരങ്ങൾ നടക്കുക. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 16 നിന്നും 24 ടീമുകളായി ഉയർത്തിയിട്ടുണ്ട്. മൊറോക്കോ ആയിരിക്കും പുതിയ വേദി എന്നാണ് ലഭിക്കുന്ന സൂചനകൾ.

Advertisement