നൈജീരിയയെ തോൽപ്പിച്ച് ടുണീഷ്യ ക്വാർട്ടറിൽ

Img 20220124 030750

ആഫ്രിക്കൻ നാഷൺസ് കപ്പിൽ നിന്ന് നൈജീരിയ പുറത്ത്. ഇന്ന് നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ ടുണീഷ്യ ആണ് നൈജീരിയയെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ടുണീഷ്യയുടെ വിജയം. രണ്ടാം പകുതിയുടെ തുടക്കത്തിൽ ടുണീഷ്യൻ സ്ട്രൈക്കർ യൂസഫ് മസ്കാനി ആണ് നൈജീരിയയെ പുറത്താക്കിയ ഗോൾ നേടിയത്. 66ആം മിനുട്ടിൽ ഇവോബി ചുവപ്പ് കണ്ടതും നൈജീരിയക്ക് തിരിച്ചടി ആയി.

ക്വാർട്ടറിൽ ബുർകിന ഫസോയെ ആകും ടുണീഷ്യ നേരിടുക. ഗാബോണെ പെനാൾട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ആണ് ബുക്രിന ഫസോ ക്വാർട്ടർ ഫൈനലിൽ എത്തിയത്.

Previous articleആക്രമിച്ച് ജോസെയുടെ റോമ, എമ്പോളിക്ക് എതിരെ വിജയം
Next articleറാമോസിന് ആദ്യ പി എസ് ജി ഗോൾ