ആക്രമിച്ച് ജോസെയുടെ റോമ, എമ്പോളിക്ക് എതിരെ വിജയം

ജോസെ മൗറീനോയുടെ റോമക്ക് വലിയ വിജയം. ഇന്ന് നടന്ന മത്സരത്തിൽ എമ്പോളിയെ നേരിട്ട റോമ രണ്ടിനെതിരെ നാലു ഗോളുകളുടെ വിജയമാണ് റോമ നേടിയത്. ഇന്ന് ആദ്യ 37 മിനുട്ടിൽ തന്നെ റോമ നാലു ഗോളുകൾക്ക് മുന്നിൽ എത്തയിരുന്നു‌. 24ആം മിനുട്ടിൽ ടാമി അബ്രഹാം ആണ് റോമയ്ക്കായി ആദ്യ ഗോൾ നേടിയത്. പിന്നാലെ 33ആം മിനുട്ടിൽ ടാമി ഗോൾ നേടി.
20220124 013729

35ആം മിനുട്ടിൽ ഒലിവേരയും 37ആം മിനുട്ടിൽ സനിയോളയും സ്കോർ ചെയ്തതോടെ റോമ 4-0ന് മുന്നിൽ. 55ആം മിനുട്ടിൽ പിനൊമൊണ്ടി, 77ആം മിനുട്ടിൽ ബജ്രമി എന്നിവർ എമ്പോളിക്കായി ഗോൾ നേടി എങ്കിലും പരാജയം ഒഴിവായില്ല. ഈ വിജയത്തോടെ റോമ 23 മത്സരങ്ങളിൽ 38 പോയിന്റുമായി ലീഗിൽ ആറാമത് നിൽക്കുന്നു.