റാമോസിന് ആദ്യ പി എസ് ജി ഗോൾ

20220124 031541

ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് മറ്റൊരു വലിയ വിജയം കൂടെ. ഇന്നലെ നടന്ന മത്സരത്തിൽ റൈംസിനെ പി എസ് ജി നേരിട്ടപ്പോൾ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് അവർ നേടിയത്. ആദ്യ പകുതിയുടെ അവസാനം മധ്യനിര താരം വെറാട്ടിയാണ് ഗോൾ വേട്ട ആരംഭിച്ചത്. രണ്ടാം പകുതിയിൽ 62ആം മിനുട്ടിൽ സെർജിയോ റാമോസ് പി എസ് ജി ലീഡ് ഇരട്ടിയാക്കി‌. ഫ്രാൻസിൽ എത്തിയ ശേഷം റാമോസ് നേടുന്ന ആദ്യ ഗോളായി മാറി ഇത്.

പിന്നീട് ഒരു സെൽഫ് ഗോളും അവസാനം ഡാനിലോയുടെ ഗോളും കൂടെ വന്നതോടെ പി എസ് ജി വിജയം പൂർത്തിയായി. ഒരു മാസത്തെ ഇടവേളക്ക് ശേഷം മെസ്സി ഇന്നലെ പി എസ് ജിക്കായി കളത്തിൽ ഇറങ്ങി. സബ്ബായി എത്തിയ മെസ്സി അവസാന 30 മിനുട്ടുകളോളം കളിക്കുക ഉണ്ടായി. ഈ വിജയത്തോടെ പി എസ് ജി 22 മത്സരങ്ങളിൽ 53 പോയിന്റുമായി ലീഗിൽ ഒന്നാമത് തുടരുകയാണ്. രണ്ടാമതുള്ള നീസിനെക്കാൾ 11 പോയിന്റിന്റെ ലീഡ് പി എസ് ജിക്ക് ഉണ്ട്.

Previous articleനൈജീരിയയെ തോൽപ്പിച്ച് ടുണീഷ്യ ക്വാർട്ടറിൽ
Next articleഡി യോങ്ങ് അവസാനം രക്ഷകൻ, മൂന്ന് മത്സരങ്ങൾക്ക് ശേഷം ബാഴ്സലോണക്ക് ഒരു വിജയം