ആഫ്രിക്കൻ രാജാക്കന്മാരായി അൾജീരിയ

- Advertisement -

ആഫ്രിക്കൻ നേഷൻസ് കപ്പുയർത്തി അൾജീരിയ. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് സെനഗലിനെ പരാജയപ്പെടുത്തിയാണ് അൾജീരിയ കിരീടമുയർത്തിയത്. മത്സരത്തിന്റെ രണ്ടാം മിനുട്ടിലെ ബാഗ്ദാദ് ബൗനെജായുടെ ഗോളിലാണ് അൾജീരിയ കിരീടമുയർത്തിയത്‌.

ഇത് രണ്ടാം തവണയാണ് അൾജീരിയ ആഫ്രിക്കൻ കിരീടമുയർത്തുന്നത്. ആദ്യ ആഫ്രിക്കൻ കിരീടമെന്ന സ്വപ്നവുമായിറങ്ങിയ സെനഗല്ലിന് നിർഭാഗ്യം വിനയായപ്പോൾ അൾജീരിയ കിരീടമുയർത്തി. മത്സരത്തിൽ സെനഗല്ലിന് ഒരു പെനാറ്റി ലഭിച്ചെങ്കിലും വാർ അൾജീരിയയുടെ തുണയ്ക്കെത്തി. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് VAR ഡ്രാമ നടന്നത്.

മത്സരത്തിൽ രണ്ടാം മിനുട്ടിൽ തന്നെ ഗോളടിച്ച അൾജീരിയ സ്വസിദ്ധമായ അറ്റാക്കിംഗ് ഫുട്ബോൾ വിട്ട് പ്രതിരോധിച്ചാണ് കളിച്ചത്. പന്ത് കൂടുതൽ കയ്യിൽ വെച്ചെങ്കിലും രണ്ടാം മിനുറ്റ് ഗോളിന് മറുപടി നൽകാൻ അൾജിരിയക്കായില്ല. ബാഗ്ദാദ് ബൗനെജായുടെ ഗോൾ സാലിഫ് സാനെയിൽ നിന്നുമുള്ള ഡിഫ്ലെക്ഷന് ശേഷമാണ് സെനഗൽ ഗോളിയെക്കടന്ന് വലകുലുക്കിയത്. സസ്പെൻഡ് ചെയ്യപ്പെട്ട നാപോളി താരം കലിദൗ കോലിബാലിക്ക് പകരക്കാരനായാണ് ഷാൽകെയുടെ സാലിഫ് സാനെ ടീമിൽ ഇടം നേടിയത്. മാഞ്ചെസ്റ്റർ സിറ്റി താരവും അൾജീരിയൻ നായകനുമായ റിയാദ് മെഹ്രസിന്റെ ഈ സീസണിലെ അഞ്ചാം കിരീടമാണിത്.

ടുണീഷ്യയെ പരാജയപ്പെടുത്തിയാണ് സാദിയോ മാനെയുടെ സെനഗൽ ഫൈനലിലേക്കെതിയത്‌. അതേ സമയം മെഹ്രസിന്റെ മാജിക്ക് ഫ്രീകിക്കിലാണ് നൈജീരിയയെ പരാജയപ്പെടുത്തി അൾജീരിയ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടാം മിനുറ്റിലെ തന്നെ ഗോളിൽ ടുണീഷ്യയെ പരാജയപ്പെടുത്തി നൈജീരിയ ആഫ്കോണിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു.

Advertisement