ഒമാനെതിരെ ഇന്ത്യൻ അണ്ടർ 19 ടീമിന് പരാജയം

- Advertisement -

തുർക്കിയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ അണ്ടർ 19 ടീമിന് പരാജയം. ഇന്ന് തുർക്കിയിലെ ആദ്യ മത്സരത്തിൽ ഒമാനെ നേരിട്ട ഇന്ത്യൻ ടീം ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് നേരിട്ടത്. തുടക്കം മുതൽ പ്രതിരോധത്തിലൂന്നി ആയിരുന്നു ഇന്ത്യയുടെ കളി. ഒമാനാണ് പന്ത് കൂടുതൽ കൈവശം വെച്ചതും അവസരങ്ങൾ കൂടുതൽ സൃഷ്ടിച്ചതു. കളിയുടെ 34ആം മിനുട്ടിൽ ഒമാൻ അർഹിച്ച ലീഡ് നേടുകയും ചെയ്തു.

രണ്ടാം പകുതിയിൽ മെച്ചപ്പെട്ട പ്രകടനം നടത്തിയ ഇന്ത്യ ഒരു പെനാൾട്ടിയിലൂടെ തിരിച്ചുവന്നു. 68ആം മിനുട്ടിൽ റോബിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി ഗിവ്സൺ സിംഗാണ് ലക്ഷ്യത്തിൽ എത്തിച്ചത്. പക്ഷെ പത്തു മിനുട്ടുകൾക്കകം ലീഡ് വീണ്ടെടുത്ത് വിജയം ഉറപ്പിക്കാൻ ഒമാന് ആയി. ഇനി ജൂലൈ 22ന് വീണ്ടും ഇന്ത്യ ഒമാനെ നേരിടും.

Advertisement