കേരളത്തിന്റെ അഫ്ദാൽ ഇനി മൊഹമ്മദൻസിൽ

Img 20201130 200834
Credit: Twitter
- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായിരുന്ന അഫ്ദാൽ ഇനി കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻസിനു വേണ്ടി കളിക്കും. ഐ ലീഗിൽ ഒരു ഇടവേളയ്ക്ക് ശേഷം ഇറങ്ങുന്ന മൊഹമ്മദൻസ് അഫ്ദാലുമായി കരാറിൽ എത്തിയിരിക്കുകയാണ്. താരം ഒരു വർഷത്തെ കരാറാണ് ക്ലബുമായി ഒപ്പുവെച്ചത്. അടുത്ത ആഴ്ച നടക്കുന്ന ഐ എഫ് എ ഷീൽഡിൽ അഫ്ദാൽ മൊഹമ്മദൻസ് ടീമിൽ ഉണ്ടാകും.

സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ ഗർവാൾ എഫ് സിക്ക് വേണ്ടി നടത്തിയ പ്രകടനമാണ് അഫ്ദാലിനെ മൊഹമ്മദൻസിൽ എത്തിച്ചത്‌. യുവ അറ്റാക്കർ മുമ്പ് രണ്ട് സീസണുകളോളം കേരള ബ്ലാസ്റ്റേഴ്സിന്റെ യുവനിരയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ഫോർവേഡ് ലൈനിൽ നടത്തിയ പ്രകടനത്തിലൂടെ ആയിരുന്നു അഫ്ദാൽ കേരള ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ ആദ്യം നേടിയത്. കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയപ്പോൾ അഫ്ദാലിൽ എല്ലാവർക്കും വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിൽ എത്തിയ ആദ്യ സീസണിൽ കെ പി എല്ലിൽ ആറു ഗോളുകൾ ഈ യുവതാരം ബ്ലാസ്റ്റേഴ്സിനായി നേടിയിരു‌ന്നു. പക്ഷെ സീനിയ ടീമിൽ താരത്തിന് അവസരം നൽകാൻ ക്ലബാൻ തയ്യാറായില്ല. മൊഹമ്മദൻസിലൂടെ തന്റെ കരിയർ നേർവഴിയിലേക്ക് തിരികെ കൊണ്ടു വരാൻ ആകും അഫ്ദാലിന്റെ ശ്രമം.

Advertisement