എ എഫ് സി കപ്പ് ഇന്റർ സോൺ സെമിയിലെ മോഹൻ ബഗാന്റെ എതിരാളികൾ തീരുമാനമായി

20210825 231201

എ എഫ് സി കപ്പ് ഇന്റർ സോൺ സെമു ഫൈനൽ പ്ലേ ഓഫിലെ മോഹൻ ബഗാന്റെ എതിരാളികൾ തീരുമാനമായി. ഉസ്ബെകിസ്താൻ ക്ലബായ എഫ് സി നസാഫ് ആകും മോഹൻ ബഗാനെ സെമിയിൽ നേരിടുക. സെപ്റ്റംബർ 22നാകും മത്സരം നടക്കുക. ഉസ്ബെക്കിസ്ഥാൻ മത്സരത്തിന് വേദിയാകും. നസാഫ് ഏഷ്യൻ സെൻട്രൽ സോൺ വിജയികളായാണ് സെമി ഫൈനലിൽ എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ച നസാഫ് ഒരു ഗോൾ പോലും വങ്ങിയിട്ടില്ല.

മോഹൻ ബഗാൻ മൂന്ന് മത്സരങ്ങളിൽ ഏഴു പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാമത് എത്തിയിരുന്നു. ബഗാൻ ബെംഗളൂരു എഫ് സിയെയും മാസിയയെയും തോൽപ്പിച്ചപ്പോൾ ബസുന്ധര കിംഗ്സിനോട് സമനില വഴങ്ങുക ആയിരുന്നു

Previous articleമൊണാകോയും വീണു, ശക്തർ ചാമ്പ്യൻസ് ലീഗിലേക്ക്
Next articleഒളിമ്പിക്സിൽ തകർത്തു കളിച്ച ബ്രസീലിയൻ താരം അത്ലറ്റിക്കോ മാഡ്രിഡിൽ!!