98 വർഷങ്ങളുടെ ചരിത്രത്തിന് അവസാനം, ബ്രസീലിയൻ ക്ലബായ ക്രുസേരോക്ക് റിലഗേഷ‌ൻ

- Advertisement -

ചരിത്രത്തിൽ ആദ്യമായി ബ്രസീലിയൻ ക്ലബായ ക്രുസേരോ ഒന്നാം ഡിവിഷനിൽ നിന്ന് റിലഗേറ്റ് ചെയ്യപ്പെട്ടു. ബ്രസീലിലെ ഒന്നാം ഡിവിഷനിൽ അവസാന 98 വർഷങ്ങളായി കളിക്കുന്ന ടീമാണ് ക്രുസേരോ. ഇതാദ്യമായാണ് ക്ലബ് റിലഗേറ്റ് ചെയ്യപ്പെടുന്നത്. ഇന്നലെ പലേർമോയ്ക്ക് എതിരെ 2-0ന്റെ പരാജയം ഏറ്റുവാങ്ങിയതോടെയാണ് ക്ലബിന്റെ തരംതാഴ്ത്തപ്പെടൽ ഉറപ്പായത്.

നാലു ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള ക്ലബാണ് ക്രുസേരോ. 2014ൽ ആയിരുന്നു അവരുടെ അവസാന ലീഗ് കിരീടം. തുടർച്ചയായ അഞ്ചു പരാജയങ്ങളാണ് ഇപ്പോൾ റിലഗേഷനിലേക്ക് എത്തിച്ചത്. ഇന്നലെ റിലഗേഷൻ ഉറപ്പായതോടെ ആരാധകർ സ്റ്റേഡിയത്തിൽ ആക്രമണം അഴിച്ചുവിട്ടു. മത്സരം നടക്കുന്നതിനിടയിൽ തന്നെ കസേരകളും മറ്റും തകർത്ത ആരാധകർക്ക് എതിരെ അവസാനം പോലീസിന് ടിയർ ഗ്യാസടക്കം ഉപയോഗിക്കേണ്ടി വന്നു.

Advertisement