“മാഞ്ചസ്റ്റർ യുണൈറ്റഡ് പോലുള്ള ടീമുകൾക്ക് ഒപ്പം പിടിച്ചു നിൽക്കാനുള്ള കഴിവ് സിറ്റിക്ക് നഷ്ടപ്പെട്ടു”

- Advertisement -

സ്വന്തം ടീമിനെ വിമർശിച്ചു കൊണ്ട് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള രംഗത്ത്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡിനോട് സിറ്റി സ്വന്തം ഗ്രൗണ്ടിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പോലുള്ള ടീമുകൾക്ക് എതിരെ പിടിച്ചുനിൽക്കാനുള്ള കഴിവു നഷ്ടഊഎട്ടു എന്ന് താൻ സംശയിക്കുന്നു എന്ന് ഗ്വാർഡിയോള മത്സര ശേഷം പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അറ്റാക്കിംഗ് താരങ്ങളുടെ വേഗത ഭയപ്പെടുത്തുന്നതാണ്‌. അവരുടെ ഡിഫൻഡിംഗ് അതു കഴിഞ്ഞുള്ള വേഗമാർന്ന കൗണ്ടർ അറ്റാക്കും സിറ്റിക്ക് പ്രശ്നമായിരുന്നു. ബാഴ്സലോണ, ലിവർപൂൾ, യുവന്റസ്, റയൽ മാഡ്രിഡ് എന്നിവിടങ്ങളിൽ ഒക്കെ ഇതുപോലുള്ള മികച്ച ഫുട്ബോൾ ആണ് ഉള്ളത്. ഇത്തരം ക്ലബുകളുമായി കളിച്ച് ജയിക്കാനുള്ള കഴിവ് സിറ്റിക്ക് ഇപ്പോൾ ഇല്ല എന്നും ഗ്വാർഡിയോള പറഞ്ഞു.

Advertisement