ഏഴു ഗോളുകൾക്ക് ഒടുവിൽ ഉറുഗ്വേയെ തോൽപ്പിച്ച് ജപ്പാൻ

ഇന്ന് ജപ്പാനിലെ സൈതാമ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടം സൗഹൃദ മത്സരവും കഴിഞ്ഞ് ആവേശ പോരായി തന്നെ മാറി. ലാറ്റിനമേരിക്കൻ ശക്തികളായ ഉറുഗ്വേയെ നേരിട്ട ജപ്പാൻ ഏഴു ഗോൾ ത്രില്ലറിന് ഒടുവിൽ ഉറുഗ്വേയെ പരാജയപ്പെടുത്തി. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ജപ്പാന്റെ വിജയം. പേരുകേട്ട ഉറുഗ്വേ ഡിഫൻസിനെ ഭേദിച്ച് നാലു ഗോളുകൾ നേടിയ ജപ്പാൻ അർഹിച്ചത് തന്നെ ആയിരുന്നു ഇന്നത്തെ വിജയം.

കളിയുടെ പത്താം മിനുട്ടിൽ തന്നെ ജപ്പാൻ ലീഡ് നേടിയിരുന്നു. മിനാമിനോ ആയിരുന്നു ജപ്പാന്റെ ആദ്യ ഗോൾ നേടിയത്. എന്നാൽ ജപ്പാനോട് ഒപ്പത്തിനൊപ്പം നിന്ന ഉറുഗ്വേ 28ആം മിനുട്ടിൽ പെരേരിയോയിലൂടെ സമനില പിടിച്ചു. 36ആം മിനുട്ടിൽ ഒസാകോ ജപ്പാനെ വീണ്ടും മുന്നിൽ എത്തിച്ചു. പിന്നീട് രണ്ടാം പകുതിയിൽ എഡിസൺ കവാനിയാണ് വീണ്ടും ഉറുഗ്വേയെ ജപ്പാനൊപ്പം എത്തിച്ചത്.

പക്ഷെ തുടർന്നും ഡിഫൻസീവ് പിഴവുകൾ ആവർത്തിച്ച ഉറുഗ്വേ വലിയ വില കൊടുക്കേണ്ടി വന്നു. 59ആം മിനുട്ടിൽ ഡോവനും 66ആം മിനുട്ടിൽ വീണ്ടും മിനാമിനോയും ഉറുഗ്വേ വലകുലുക്കി. സ്കോർ 4-2 എന്നായി. 75ആം മിനുട്ടിൽ കവാനിയുടെ അസിസ്റ്റിൽ റോഡ്രിഗസ് ഒരു ഗോൾ മടക്കി സ്കോർ 3-2 എന്നാക്കി. പക്ഷെ അതിനപ്പുറം മുന്നേറാൻ ഉറുഗ്വേക്ക് ആയില്ല.

Previous articleമൗറീഞ്ഞോക്കെതിരെ അച്ചടക്ക നടപടി വന്നേക്കും
Next articleആദ്യ ദിവസം വീണത് 12 വിക്കറ്റ്, ഓസ്ട്രേലിയ പ്രതിരോധത്തില്‍