അഞ്ച് സബ് ഫുട്ബോളിന് നല്ലതാണെന്ന് മൗറീനോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇപ്പോൾ താൽക്കാലികമായി ഫുട്ബോൾ ലോകത്ത് നിലവിൽ വന്ന അഞ്ച് സബ്സ്റ്റിട്യൂഷൻ നിയമത്തെ അംഗീകരിച്ച് സ്പർസിന്റെ പരിശീലകൻ മൗറീനോ. ഈ നിയമം തുടരണമെന്നാണ് തന്റെ ആഗ്രഹം എന്ന് മൗറീനോ പറയുന്നു. ഫുട്ബോളിന്റെ സൗന്ദര്യം വർധിപ്പിക്കാനും പോരാട്ട വീര്യം വർധിപ്പിക്കാനും ഇത് സഹായകരമാകും എന്ന് മൗറീനോ പറയുന്നു. 20 അംഗ സ്ക്വാഡ് ഒരു മത്സരത്തിൽ കിട്ടുക എന്നത് തന്നെ വലിയ കാര്യമാണെന്ന് മൗറീനോ പറഞ്ഞു.

20 അംഗ ടീമുമായി യാത്ര ചെയ്ത് രണ്ട് പേരെ സ്റ്റാൻഡിൽ ഇരുത്തുക ആയിരുന്നു ഇതുവരെ ചെയ്തത്. എന്നാൽ പുതിയ നിയമം എല്ലാവർക്കും അവസരം നൽകുന്നുണ്ട് എന്ന് മൗറീനോ പറയുന്നു. ഒരു ബെഞ്ചിൽ റൈറ്റ് ബാക്ക്, ലെഫ്റ്റ് ബാക്ക്, സെന്റർബാക്ക്, സ്ട്രൈക്കർ, മിഡ്ഫീൽഡർ തുടങ്ങി എല്ലാവരെയും ഉൾകൊള്ളിക്കാൻ കഴിഞ്ഞാൽ അത് ടീമിന് ഏറെ സഹായകരമാകും എന്ന് ജോസെ പറഞ്ഞു. അഞ്ചു സബ് ഇറക്കേണ്ടി വരില്ല എങ്കിലും അങ്ങനെ ഒന്ന് ഉള്ളത് എപ്പോഴും നല്ലതാണെന്ന് സ്പർസ് പരിശീലകൻ അഭിപ്രായപ്പെട്ടു.