ഇന്ത്യൻ ഫുട്ബോൾ ടീം ഇപ്പോൾ ഉള്ളത് ശരിയായ പാതയിലാണ് എന്ന് പരിശീലകൻ സ്റ്റിമാച്. ഇന്ത്യ ഇപ്പോൾ പോകുന്നത് വേദനയുള്ള കഷ്ടപ്പാട് ഏറെയുള്ള വഴിയിലാണ് എന്നാലും ഇതാണ് ശരിയായ വഴി എന്നും സ്റ്റിമാച് പറഞ്ഞു. കഠിന പരിശ്രമം വേണം എന്നും അല്ലാതെ പ്രതീക്ഷ കൊണ്ട് മാത്രം ടീമിന് കാര്യമില്ല എന്നും സ്റ്റിമാച് പറഞ്ഞു. ഇപ്പോൾ ബാക്കിയുള്ള യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ നന്നായി കളിക്കുകയും ആരാധകർക്ക് സന്തോഷം നൽകുകയും ആണ് ലക്ഷ്യം. സ്റ്റിമാച് പറഞ്ഞു.
2023 ഏഷ്യൻ കപ്പിന് യോഗ്യത നേടണം. പിന്നെ ലക്ഷ്യം 2026 ലോകകപ്പാണ്. അതിനായി വലിയ പദ്ധതികളോടെ ടീം ഒരുക്കേണ്ടതുണ്ട് സ്റ്റിമാച് പറഞ്ഞു. വലിയ ടീമുകളെ നേരിട്ടു കൊണ്ടേ ഇരിക്കേണ്ടതുണ്ട്. എന്നാലെ താരങ്ങളും ടീമും മെച്ചപ്പെടുകയുള്ളൂ. യു എ ഇക്ക് എതിരെ ഇന്ത്യൻ താരങ്ങൾക്ക് ലഭിച്ചത് ഐ എസ് എല്ലിൽ കിട്ടുന്നതിനേക്കാൾ നിലവാരമുള്ള എതിരാളികളെ ആണെന്നും സ്റ്റിമാച് പറഞ്ഞു.