യുവന്റസ് ഡിഫൻഡർ ബൊണൂചി കൊറോണ പോസിറ്റീവ്

Fbl Eur C1 Atletico Juventus
Juventus' Italian defender Leonardo Bonucci applauds at the end of the UEFA Champions League Group D football match between Atletico Madrid and Juventus, at The Wanda Metropolitano Stadium in Madrid, on September 18, 2019. (Photo by JAVIER SORIANO / AFP) (Photo credit should read JAVIER SORIANO/AFP/Getty Images)

ഇറ്റാലിയൻ ലീഗ് ക്ലബായ യുവന്റസിന്റെ പ്രധാന ഡിഫൻഡർ ആയ ബൊണൂചി കൊറോണ പോസിറ്റീവ്. ക്ലബ് ആണ് ബൊണൂചിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. ഇറ്റാലിയൻ ദേശീയ ക്യാമ്പിൽ കൊറോണ വ്യാപനം ഉണ്ടായിരുന്നു. അതിൽ നിന്നാണ് ഇപ്പോൾ ബൊണൂചിയും കൊറോണ പോസിറ്റീവ് ആയത്. താരം ഐസൊലേഷനിൽ ആണ്. രണ്ടാഴ്ചയോളം ഐസൊലേഷനിൽ കഴിയും. ടൊറീനോക്ക് എതിരായ ടൂറിൻ ഡാർബിയും അതിനു പിന്നാലെ നടക്കുന്ന നാപോളി മത്സരവും ബൊണൂചിക്ക് എന്തായാലും നഷ്ടമാകും‌. ഇപ്പോൾ തന്നെ മോശം ഫോമിലുള്ള യുവന്റസിന് വലിയ തിരിച്ചടിയാകും ഈ കൊറോണ പോസിറ്റീവ്. ഇറ്റാലിയൻ ക്യാമ്പിൽ ബൊണൂചിക്ക് ഒപ്പം മൂന്ന് യുവന്റസ് താരങ്ങൾ കൂടെ ഉണ്ടായിരുന്നു. അവർ ഇപ്പോൾ നിരീക്ഷണത്തിലാണ്‌‌