2023 ഏഷ്യൻ കപ്പിന് ഖത്തർ ആതിഥ്യം വഹിക്കും, 2027ൽ ഇന്ത്യയോ സൗദിയോ!!

അടുത്ത വർഷം നടക്കേണ്ട ഏഷ്യൻ കപ്പിന് ഖത്തർ ആതിഥ്യം വഹിക്കും. ഈ വർഷം ഫിഫ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ഖത്തർ മറ്റൊരു വലിയ ഫുട്ബോൾ ഇവന്റിനു കൂടെ ഇതോടെ വേദിയാകും. 2023 ജൂൺ 16 മുതൽ ജൂലൈ 16 വരെ ആണ് ഏഷ്യൻ കപ്പ് നടക്കേണ്ടത്.

ഏഷ്യൻ കപ്പിന് ശരിക്കും ചൈന ആയിരുന്നു ആതിഥ്യം വഹിക്കേണ്ടിയിരുന്നത്. ആതിഥ്യം വഹിക്കുന്നതിൽ നിന്ന് ചൈന പിന്മാറിയത് ആണ് എ എഫ് സി പുതിയ വേദി തേടാനുള്ള കാരണം.

20221017 120729

COVID-19 സാഹചര്യം കാരണമാണ് ഏഷ്യൻ കപ്പ് ഫൈനലിൽ നിന്ന് ചൈനീസ് ഫുട്ബോൾ അസോസിയേഷൻ അന്ന് പിന്മാറിയത്. 24 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിനായി ഇന്ത്യ ഇതിനകം തന്നെ യോഗ്യത നേടിയിട്ടുണ്ട്.

2027ലെ ഏഷ്യൻ കപ്പിന് വേദിയാവുക ഇന്ത്യയോ സൗദി അറേബ്യയോ ആകും. ഇരു രാജ്യങ്ങളെയും ആണ് ഇപ്പോൾ എ എഫ് സി ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.