രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് വേണ്ട എന്ന് മോഡ്രിച്

20211018 235454

രണ്ട് വർഷങ്ങൾ ഇടവിട്ട് ലോകകപ്പ് നടത്താനുള്ള ഫിഫയുടെ പദ്ധതികളെ വിമർശിച്ച് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ച്. ഈ ഒരു നീക്കത്തെ കുറിച്ച് കളിക്കാരോട് അഭിപ്രായം ചോദിക്കാത്തതിൽ മോഡ്രിച് നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. രണ്ട് വർഷത്തിലൊരിക്കൽ ഒരു ലോകകപ്പിന്റെ ആവശ്യം ഞാൻ കാണുന്നില്ല എന്ന് ചൊവ്വാഴ്ച ശാക്തർ ഡൊണെറ്റ്സ്കിൽ പത്രസമ്മേളനത്തിൽ മോഡ്രിച്ച് പറഞ്ഞു.

“ഓരോ നാല് വർഷത്തിലും ഒരു ലോകകപ്പ് എന്നത് പ്രത്യേകതയുള്ളതാണ്, കാരണം എല്ലാവരും അത് വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നു, അതുകൊണ്ടാണ് ലോകകപ്പ് പ്രത്യേകമായി തുടരുന്നത്. രണ്ട് വർഷത്തിലൊരിക്കൽ ഒരു ലോകകപ്പ് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല” – മോഡ്രിച് പറഞ്ഞു

“കളിക്കാരോടോ പരിശീലകരോടോ ഇങ്ങനെ ഒരു സംഭവത്തെ കുറിച്ച് അഭിപ്രായം പോലും ചോദിക്കാതെ ഫിഫ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം” മോഡ്രിച് പറഞ്ഞു.