2030 ഫുട്ബോൾ ലോകകപ്പിനായി സൗദി അറേബ്യ ബിഡ് ചെയ്യും. സൗദി അറേബ്യ ഇറ്റാലിയൻ ഗവണ്മെന്റുമായി ചേർന്നാകും ലോകകപ്പിനായി ബിഡ് ചെയ്യുക. ഇതിനകം ഇറ്റലിയും സൗദിയുമായി ഇതിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. മറ്റൊരു രാജ്യവുമായി പങ്കാളിയായി മാത്രമെ സൗദിക്ക് ലോകകപ്പ് നടത്താൻ സാധിക്കുകയുള്ളൂ. ഈജിപ്തുമായി സൗദി ചർച്ചകൾ നടത്തിയിരുന്നു എങ്കിലും ഇറ്റലി അകും അനുയോജ്യരായ പങ്കാളികൾ എന്ന് സൗദി കരുതുന്നു.
ഇറ്റലിയും സൗദി അറേബ്യയുമായി ഇപ്പോൾ തന്നെ സ്പോർട്സിൽ നല്ല സഹകരണമാണ്. ഇറ്റാലിയൻ സൂപ്പർ കപ്പ് ഇപ്പോൾ സൗദി അറേബ്യയിൽ ആണ് നടക്കുന്നത്. സൗദി ഇത് കൂടാതെ ഫോർമുല വണിന് ഉൾപ്പെടെ വേദിയാകുന്നുണ്ട്. പല വലിയ ടൂർണമെന്റുകളും നടത്താനും സൗദി പദ്ധതിയിടുന്നുണ്ട്.













