സീസൺ അവസാനത്തോടെ സിദാൻ റയൽ മാഡ്രിഡ് വിടും!

Staff Reporter

2020/21 സീസണിന്റെ അവസാനത്തോടെ സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിയും. കഴിഞ്ഞ ദിവസം സിദാൻ റയൽ മാഡ്രിഡ് ടീം അംഗങ്ങളോട് ടീം വിടുന്ന കാര്യം അറിയിച്ചിട്ടുണ്ടെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന സെവിയ്യക്കെതിരായ മത്സരത്തിന് മുൻപാണ് റയൽ മാഡ്രിഡ് വിടുന്ന കാര്യം സിദാൻ ടീം അംഗങ്ങളെ അറിയിച്ചത്. നേരത്തെ 2018ൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് പിന്നാലെ സിദാൻ റയൽ മാഡ്രിഡ് ടീം വിട്ടിരുന്നു.

സിദാൻ റയൽ മാഡ്രിഡ് വിടുകയാണെങ്കിൽ മുൻ റയൽ മാഡ്രിഡ് താരമായ റൗൾ പരിശീലകനായി എത്തിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. നിലവിൽ ലാ ലീഗയിൽ രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിനെക്കാൾ 2 പോയിന്റ് പിറകിലാണ് റയൽ മാഡ്രിഡ്. റയൽ മാഡ്രിഡ് പരിശീലകനായി സിദാൻ 11 കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.